29.3 C
Kollam
Wednesday 14th October, 2026 | 06:07:58 PM
Home News Kerala ‘ഞാന്‍ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിര്‍ണാണി’ താരം ശങ്കു

‘ഞാന്‍ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിര്‍ണാണി’ താരം ശങ്കു

അങ്കണവാടിയില്‍ ഉച്ചഭക്ഷണമായി ബിരിയാണി വേണമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ബിര്‍ണാണി ശങ്കു ഇപ്പോള്‍ മന്ത്രിയെ തിരുത്തിക്കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആളുമാറി ശങ്കുവിനെ രാധാമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ബിന്ദുകൃഷ്ണയെ ശങ്കു എന്ന തൃജല്‍ എസ്.സുന്ദര്‍ ക്യൂട്ടായി ട്രോളിയത്.
ബിര്‍ണാണി ചോദിച്ച കുട്ടി ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ഒരു പരിപാടിക്കിടെ പറഞ്ഞു.

എന്നാല്‍ ശങ്കു ഇത് തിരുത്തുകയും ഞാന്‍ ഗാധാമണി ചേച്ചിയുടെ കൊച്ചുമകനല്ല, എന്റെ അപ്പാമ്മേടെ പേര് ഓമന, എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പന്‍ എന്നും തങ്കു സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. തങ്കുവിന്റെ ട്രോള്‍ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
മുമ്പ് ശങ്കുവിന്റെ ആവശ്യം മാനിച്ച് അങ്കണവാടികളില്‍ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിലെ അങ്കണവാടികളിലും സ്‌കൂളുകളിലും ഭക്ഷണ മെനു പുതുക്കിയിരുന്നു.