29.1 C
Kollam
Monday 31st August, 2026 | 12:19:54 PM
Home News Local ആല്‍ത്തറമൂട് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ നാളെ മുതല്‍ അറ്റകുറ്റപ്പണി

ആല്‍ത്തറമൂട് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ നാളെ മുതല്‍ അറ്റകുറ്റപ്പണി

കൊല്ലം: നിര്‍മ്മാണം നടന്നുവരുന്ന ദേശീയപാത 66 ല്‍ കാവനാട് ആല്‍ത്തറമൂട് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ കണ്ടെത്തിയ വിള്ളല്‍ പരിഹരിക്കുന്നതിന് നാളെ മുതല്‍ അറ്റകുറ്റപ്പണി നടത്തും. ദേശീയപാത അതോറിറ്റിക്കാണ് ചുമതല. കരാര്‍ കമ്പനിക്ക് സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. മഴക്കാലം കണക്കിലെടുത്താണ് അടിയന്തര നടപടി.
വിള്ളല്‍ വലുതാകുന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ക്ക് ഇടയാക്കും എന്ന് വിലയിരുത്തിയാണ് നടപടികള്‍. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു.