27.1 C
Kollam
Monday 7th September, 2026 | 08:21:07 AM
Home Lifestyle Culture സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ കൺവൻഷൻ 24 ന് തുടങ്ങും

സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ കൺവൻഷൻ 24 ന് തുടങ്ങും

കാട്ടാക്കട: സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷൻ
ഡിവിഷണൽ കൺവൻഷൻ 24 ന് തുടങ്ങും.വൈകിട്ട് 6.30ന് കാട്ടാക്കട എസ് എ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ ഉദ്ഘാടനം ചെയ്യും. ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ ജോൺ കെ സൈലസ് അധ്യക്ഷനാകും. മേജർ അഭിലാഷ് കെ.മാത്യു പ്രസംഗിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മേജർ വി ആർ.ബാബുരാജ്, സാൽവേഷൻ ആർമി മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജെ.ജോസഫ് എന്നിവർ പ്രസംഗിക്കും. മേജർ എസ് ശാമുവേൽ കുട്ടി, മേജർ.കെ.രാജൻ എന്നിവർ അദ്ധ്യക്ഷത വഹിക്കും.ഡിവിഷണൽ ഗായക സംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.