27.1 C
Kollam
Monday 7th September, 2026 | 09:24:45 AM
Home News Kerala 48കാരന്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന്  ജീവനൊടുക്കി

48കാരന്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന്  ജീവനൊടുക്കി

കോഴിക്കോട് 48കാരന്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന്  ജീവനൊടുക്കി. വെള്ളിപ്പറമ്പ് സ്വദേശിയായ  കോലക്കാട്ട് കൃഷ്ണനെ ആണ് ഏപ്രില്‍ ആറിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  വാങ്ങിയ 15,000 രൂപക്ക് പകരം മൂന്നര ലക്ഷം നല്‍കണമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് ആക്ഷേപം.
വെള്ളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയയാണ് ഭീഷണിപ്പെടുത്തിയത്. നിരന്തരമായ ഭീഷണിയെ തുടർന്നാണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.