Home News Local യാത്രകാരുടെ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് കൈക്കലാക്കി ഓട്ടോ ഉടമ: കേസെടുത്ത പൊലീസ്

യാത്രകാരുടെ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് കൈക്കലാക്കി ഓട്ടോ ഉടമ: കേസെടുത്ത പൊലീസ്

Advertisement

കൊല്ലം : കോട്ടയം സ്വദേശിയായ യുവതിയും കുടുംബവും യാത്രയ്ക്കിടയിൽ മറന്നു പോയ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് കൈക്കലാക്കി ഓട്ടോ ഉടമ.
സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഈസ്റ്റ്‌ പൊലീസ് കേസ് എടുത്തു.
ഓട്ടോ ഉടമയായ കൊല്ലം പട്ടത്താനം സ്വദേശി വിത്സനു എതിരെയാണ് കേസ് എടുത്തത്.
മൂന്നു ദിവസം മുൻപാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച് പൊലീസ് പറയുന്നത് ഇങ്ങനെ

മൂന്നു ദിവസം മുൻപ് രാവിലെ 9.30നു യുവതിയും കുടുംബവും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പ്രീ പെയ്ഡ്
കൗണ്ടറിൽ നിന്ന് ഓട്ടോയിൽ ഇരവിപുരത്തെ ബന്ധു വീട്ടിലെത്തി. ബാഗും മറ്റും ഇറക്കിയെങ്കിലും ഓട്ടോയുടെ പിൻ വശത്തു വച്ചിരുന്ന സ്വർണ്ണവും പണവും അടങ്ങിയ  ബാഗ് എടുത്തില്ല. തുടർന്ന്  പ്രീ പെയ്ഡ് കൗണ്ടറിൽ ബന്ധപ്പെട്ട ഓട്ടോ ഉടമയുടെ നമ്പറിൽ വിളിച്ചെങ്കിലും ഓട്ടോ താൻ വാടകയ്ക്ക്  നൽകിയിരിക്കുകയാണെന്നും പറഞ്ഞു . തുടർന്ന് ഡ്രൈവറുടെ നമ്പർ നൽകി. ഇയാളെ വിളിച്ചപ്പോൾ താൻ ഇപ്പോൾ ചികിത്സയിലാണെന്നും  പറഞ്ഞു. താൻ ഓട്ടോയിൽ ഉണ്ടായിരുന്ന ബാഗ് ഉടമയ്ക്ക് കൈമാറി എന്നും പറഞ്ഞു.യുവതി തിരികെ ഉടമയെ വിളിച്ചെങ്കിലും  ഫോണിൽ ലഭിച്ചില്ല. തുടർന്ന് യുവതി ഈസ്റ്റ്‌ പോലീസിൽ പരാതി നൽകി. ഉടമ നാട് വിട്ടതയാണ് വിവരം. ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here