Home News Local മുന്‍ എംഎല്‍എ എന്‍ വിജയന്‍പിള്ള അനുസ്മരണം, വിജയസ്മൃതി 26, ഞായറാഴ്ച

മുന്‍ എംഎല്‍എ എന്‍ വിജയന്‍പിള്ള അനുസ്മരണം, വിജയസ്മൃതി 26, ഞായറാഴ്ച

Advertisement

ചവറ. മുന്‍എംഎല്‍എ എന്‍ വിജയന്‍പിള്ള അനുസ്മരണം, വിജയസ്മൃതി 26 ഞായറാഴ്ച നടക്കും. രാവിലെ പത്തിന് എംഎസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും കവി പ്രഫ വി മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷത വഹിക്കും.

മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐഎഎസ് അനുസ്മരണ പ്രഭാഷണം നടത്തും
എലിറ്റ്‌സര്‍ ഹെല്‍ത്ത് കെയര്‍ എംഡി ഷെഹിന്‍ഷാ, നടി നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രസംഗിക്കും. ഡോ. സുജിത് വിജയന്‍പിളള എംഎല്‍എയുടെ 30 മിനിറ്റ്സ് ബയോഗ്രഫി, പ്രൊഫ. അരുണ്‍ അരവിന്ദിന്‍റെ കവിതാസമാഹാരം കടലാസ്തോണി എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.
എസ്. രാമകൃഷ്ണപിളള, എന്‍. ചന്ദ്രന്‍പിളള. അഡ്വ. എന്‍. രാജന്‍പിളള, എന്‍ ഉണ്ണികൃഷ്ണപിളള, വി.ഹിമകുമാരി, ഡോ. കാര്‍മല്‍ തോമസ്, പ്രൊഫ. എന്‍. ഗോപാലകൃഷ്ണപിളള തുടങ്ങിയവര്‍ പങ്കെടുക്കും.
മികച്ച വിജയം നേടിയ എംഎസ്എന്‍ കോളേജ് എംബിഎ വിദ്യാര്‍ത്ഥികളെ ആദരിക്കും.

വൈകിട്ട് 4 ന് ഇടതുപക്ഷജനാധിപത്യമുന്നണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉത്ഘാടനം ചെയ്യും.
ഡോ. വളളിക്കാവ് മോഹന്‍ദാസ്, ഡോ. ബെന്നി കക്കാട്, ടി. മനോഹരന്‍, ഐ. ഷിഹാബ്, ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ, എസ്. സിനില്‍, ജെ. ഫാസില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement