27.2 C
Kollam
Sunday 6th September, 2026 | 09:34:41 AM
Home News Kerala പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. പതിനായിരത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്, കിഫ്ബി അനുവദിച്ച നൂറ് കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിച്ചത്.

ഇതിനൊപ്പം സെമി എലിവേറ്റഡ് പാതയായി പുനര്‍നിര്‍മിച്ച ആലപ്പുഴ -ചങ്ങനാശേരി റോഡ് (എസി റോഡ്), സവിശേഷ രൂപകല്‍പ്പനയിലൂടെ ശ്രദ്ധയാകര്‍ഷിച്ച പടഹാരം പാലം എന്നിവയും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.