ശാസ്താംകോട്ട കെ എസ്എം ഡി ബി കോളേജിൽ ജി വിക്രമൻ നായർ അനുസ്മരണം നടന്നു

ശാസ്താംകോട്ട .കെ.എസ്.എം.ഡി.ബി. കോളേജിലെ പൂർവവിദ്യാർഥിയും പ്രകൃതി സ്നേഹിയും
പ്രകൃതിസൗഹൃദകൃഷിസമ്പ്രദായങ്ങളുടെ പ്രചാരകനും സാമൂഹ്യവിഷയതത്പരനും ഒക്കെയായിരുന്ന ശാസ്താംകോട്ട മനക്കര കന്നിമേലഴികത്ത് ദ്വാരകയിൽ ജി. വിക്രമൻ നായരുടെ ദേഹവിയോഗത്തിൽ കോളേജ് ജനറൽ അലുമ്നിയുടെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം നടന്നു.

വിവിധ മേഖലകളുമായും സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജി.വിക്രമൻ നായരുടെ ഓർമ്മകൾ സമ്മേളനത്തിൽ പങ്കെടുത്തവർ പങ്കുവച്ചു. കഴിഞ്ഞ ഇരുപത്തെട്ടിൽ പരം വർഷങ്ങളായി കേരളത്തിൽ ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമ കർഷക ഫെർട്ടിലൈസർ കമ്പനിയുടെ (GKFC) മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച പ്രവർത്തന മാതൃകകളെയും ചടങ്ങിൽ സംസാരിച്ച പലരും പരാമർശിച്ചു.



ബന്ധപ്പെട്ട എല്ലാ മേഖലകളിലും കർമ്മനിരതനായിരുന്ന പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖം പങ്കിട്ടുകൊണ്ടാണ് നിരവധിപേർ പങ്കെടുത്ത അനുസ്മരണചടങ്ങ് അവസാനിച്ചത്.

ഡോ. ഗീതാകൃഷ്ണൻ നായർ, കെ.വി.രാമാനുജൻ തമ്പി, ഹരി കുറിശ്ശേരി, ജി.ശ്രീകണ്ഠൻ നായർ, സി.ജയകുമാർ, സാവിത്രി ഗംഗാധരൻ, ഡോക്ടർ എൻ.സുരേഷ് കുമാർ, ജി.വത്സലകുമാർ, എൻ.സോമൻ പിള്ള, ഡോ. പ്രീത ജി പ്രസാദ്, ലക്ഷ്മി ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Advertisement