മുതുപിലാക്കാട്ട് കശുവണ്ടി ഫാക്ടറിയിൽ റൂഫ് വർക്കിനിടെ ബീഹാർ സ്വദേശിയായ 19കാരൻ വീണ് മരിച്ചു


ശാസ്താംകോട്ട:മുതുപിലാക്കാട്ട് കശുവണ്ടി ഫാക്ടറിയിൽ റൂഫ് വർക്കിനിടെ ഇതര സംസ്ഥാന തൊഴിലാളി വീണ് മരിച്ചു.ബീഹാർ സിബാൻ സ്വദേശി അമൃത് കുമാർ (19) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ ആയിരുന്നു അപകടം.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് മരണം സംഭവിച്ചത്.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് ബീഹാറിലേക്ക് കൊണ്ടുപോകും.ശാസ്താംകോട്ട
പൊലീസ് കേസ് എടുത്തു.

Advertisement