എം നിസാർ സ്‌മാരക സാഹിത്യ പുരസ്‌ക്കാരം ഇന്ന് ഡോ. ബി സി രാജേഷിന് സമർപ്പിക്കും

ശാസ്‌താംകോട്ട. വിളന്തറ വലിയപാടം പടിഞ്ഞാറ്‌ ഇഎംഎസ്‌ ഗ്രന്ഥശാല ഏർപ്പെടുത്തിയ എം നിസാർ സ്‌മാരക സാഹിത്യ പുരസ്‌ക്കാര സമർപ്പണവും പി ഗംഗാധരൻപിള്ള സ്‌മാരക എൻഡോവ്‌മെന്റ്‌ വിതരണവും 24ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഗ്രന്ഥശാല അങ്കണത്തിൽ നടക്കും.സാംസ്‌ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്‌ഘാടനംചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ്‌ ജേതാവ്‌ ബി സി രാജേഷിന്‌ പുരസ്‌ക്കാരം സമ്മാനിക്കും. ഡോ. കെ ബി കെ ബി ശെൽവമണി അവാർഡ്‌ ജേതാവിനെ പരിചയപ്പെടുത്തും. വിജ്ഞാനം വികസനത്തിന്‌ എന്ന സെമിനാറിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്‌ണൻ വിഷയം അവതരിപ്പിക്കും. വൈകിട്ട്‌ മൂന്നിന്‌ കവിയരങ്ങ്‌ ശാസ്‌താംകോട്ട ഭാസ്‌ ഉദ്‌ഘാടനംചെയ്യും..

Advertisement