ആത്മാനന്ദ സ്വാമി അനുസ്മരണം

ചവറ: പന്മന കരിമ്പിന്‍പുഴ ശിവശങ്കര ആശ്രമം മഠാധിപതിയും പന്മന ആശ്രമത്തിലെ മഹാഗുരുമാര്‍ഗം സത്സംഗ പരമ്പരയിലെ പ്രഭാഷകനുമായിരുന്ന ആത്മാനന്ദ സ്വാമി അനുസ്മരണ യോഗം പന്മന ആശ്രമത്തില്‍ സംഘടിപ്പിച്ചു.
സ്വാമി കൃഷ്ണ മയാനന്ദ തീര്‍ത്ഥപാദരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സ്വാമി നിത്യ സ്വരൂപാനന്ദ, ആണിലഴകത്ത് കൃഷ്ണ കുമാര്‍, കൈതപ്പുഴ ശ്രീകുമാര്‍, മുടി വച്ചിഴകത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമാധി ശതാബ്ദി കോര്‍ഡിനേറ്റര്‍ ജി. ബാലചന്ദ്രന്‍, അരുണ്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി

Advertisement