ഫാ. ഡോ. സി റ്റി ഈപ്പൻ അനുസ്മരണം ശനിയാഴ്ച അടൂര്‍ പന്നിവിഴയില്‍

അടൂര്‍. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എക്യുമെനിക്കൽ വക്താവും വേദശാസ്ത്രജ്ഞനും എഴുത്തുകാരനും ദാർശനികനുമായ ഫാ. ഡോ. സി. റ്റി. ഈപ്പൻ അനുസ്മരണം ശനിയാഴ്ച അടൂര്‍ പന്നിവിഴ ഡോ. സി ടി ഈപ്പന്‍ മെമ്മോറിയല്‍ സെന്‍റ് തോമസ് വിഎച്ച്എസ്എസില്‍ നടക്കും. രാവിലെ പത്തിന് സഖറിയാ മാര്‍അന്തോണിയോസ് മെത്രാപൊലീത്ത അധ്യ.ക്ഷത വഹിക്കുന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപൊലീത്ത ഡോ.സഖറിയാ മാര്‍ അപ്രേം, യുകെ യൂറോപ്,ആഫ്രിക്ക ഭദ്രാസനമെത്രാപൊലീത്ത ഏബ്രഹാം മാര്‍ സ്റ്റേഫാനോസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുമെന്ന് ഡോ.സിടി ഈപ്പന്‍ ട്രസ്റ്റ് സെക്രട്ടറി ഫാ തോമസ് വര്‍ഗീസ് ചാവടിയില്‍ അറിയിച്ചു.

ഫാ. ഡോ. സി. റ്റി. ഈപ്പൻ അടൂർ നെല്ലിമൂട്ടിൽ ചാവടിയില്‍ ജി തോമസ് മുതലാളിയുടെയും എലിയാമ്മയുടെയും മകനായി 1895 മാർച്ച് 25 ന് ആണ് ജനിച്ചത്.

തിരുവല്ല എം.ജി എം. ഹൈസ്കൂൾ, സെറാമ്പൂർ കോളജ് അമേരിക്കയിലെ ജനറൽ തിയോ ജിക്കൽ സെമിനാരി, ചിക്കാഗോ സർവ്വകലാശാല, മാക്സ്ഫോഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ച MA, STM, PhD ബിരുദങ്ങൾ കരസ്ഥമാക്കി മെൻസ്ഥാനത്തേക്ക് തെരഞ്ഞെടുത്തുവെങ്കിലും സ്വയം പിന്മാറി ഗ്രാമീണ ജനതയുടെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി ശാസ്താംകോട്ട കായലിന്റെ പ്രശാന്തമായ തീരത്ത് റസിഡൻഷ്യൽ ഹൈസ്കൂൾ ആരംഭിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മലങ്കര ഓർഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം, കോട്ടയം ഓർത്തഡോക്സ് സെമിനാരി പ്രഫസർ ഇൻർ ചർച്ച് റിലേഷൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പത്തനാപുരം മൗണ്ട് താബോർ ദയറ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്നിവയുടെ സ്ഥാപനത്തിൽ നിർണ്ണായക പങ്കാളിത്തം വഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച 1954 -ൽ ഇവാൻസ്റ്റണിൽ നടന്ന WCC അസംബ്ലിയിലും 1967-ലെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിരീക്ഷകനായും പങ്കെടുത്തു യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് മാർഗ്ഗം പകർന്ന ഫാ ഡോ സി റ്റി. ഈപ്പൻ മാർത്ത ഡോക്സ് സ്റ്റുഡൻസ് കോൺഫറൻസിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു. ഭാരതത്തിലും വിദേശത്തുമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും വിസിറ്റിംഗ് പ്രഫസറായും സേവനം അനുഷ്ടിച്ചു. ഓറിയന്റൽ ബൈസെന്‍റയിന്‍ ഓർത്തഡോക്സ് സഭ കളുടെ സഭാന്തര സംഭാഷണങ്ങൾക്ക് മുഖ്യനേതൃത്വം നല്‍കി

എക്യുമെനിക്കൽ ദർശനവും മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസവും സമന്വയിപ്പിച്ച പ്രസിദ്ധീകരിച്ച The Star of the East എന്ന എക്യുമെനിക്കൽ ജേർണലിന്റെ സ്ഥാപകനും ചീഫ് എഡിറ്ററും ശാസ്താംകോട്ട ഡോ. സി.റ്റി. ഈഷൻ ട്രസ്റ്റ് സ്ഥാപക ട്രസ്റ്റിയുമായിരുന്നു. 1977 ഏപ്രിൽ 1 -1ന് ദിവംഗതനായി.

Advertisement