വേലുത്തമ്പി വീരാഹൂതി അനുസ്മരണം: 100 കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും വിവിധ പരിപാടികളും

തിരുവനന്തപുരം: വേലുത്തമ്പി വീരാഹൂതി അനുസ്മരണം അമൃത മഹോത്സവം സംഘാടക സമിതി ആചരിക്കും. മാർച്ച്‌ 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും വിവിധ പരിപാടികളോടെ അനുസ്മരണവും നടക്കും.

ഏപ്രിൽ അഞ്ചിന് രാവിലെ വേലുതമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയിൽ നിന്ന് വീരാഹൂതി നടത്തിയ മണ്ണടിയിലേക്കും ആറിന് മണ്ണടിയിൽ നിന്ന് അദ്ദേഹത്തെ അടക്കം ചെയ്ത കണ്ണമ്മൂലയിലേക്കും ദീപശിഖാ രഥയാത്ര നടത്തും. അന്ന് വൈകിട്ട് ആറു മണിക്ക് ഗാന്ധി പാർക്കിൽ പൊതുസമ്മേളനവും ഏപ്രിൽ എട്ടിന് തൈക്കാട് റസ്റ്റ്ഹൗസിൽ ‘വേലുത്തമ്പി ദളവയും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും.

Advertisement