വാഹന മോഷ്ടാക്കളെ പിടികൂടി

കൊട്ടാരക്കര: കൊട്ടാരക്കര, കണ്ണനല്ലൂര്‍ ഭാഗങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച മോഷ്ടാക്കള്‍ പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ സിക്കന്ദര്‍ (21), ശബരി (20) എന്നിവരെയാണ് തെന്മല കഴുതുരുട്ടിയില്‍ നിന്നും കൊല്ലം റൂറല്‍ ഹൈവേ പെട്രോളിങ് സംഘം പിന്തുടര്‍ന്ന് പോയി അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനങ്ങളും പോലീസ് പിടികൂടി. ഹൈവേ പെട്രോളിങ് ഓഫീസര്‍ എസ്ഐ ബൈജു.എം. മീരയുടെ നേതൃത്വത്തില്‍ പത്തനാപുരം പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജില്‍ രാജ്, അച്ചന്‍കോവില്‍ പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരടങ്ങിയ പോലീസ് അംഗമാണ് പ്രതികളെ പിടികൂടിയത്.

Advertisement