ഒരു ലക്ഷം രൂപയോളം വിലവരുന്ന മണി മോഷ്ടിച്ചു; പ്രതി പിടിയില്‍

പാണ്ടി വയല്‍ ഭദ്ര ദേവി ക്ഷേത്രത്തിലുള്ള 99 കിലോ തൂക്കമുള്ള ഒരു ലക്ഷം രൂപയോളം വരുന്ന ഓട്ടുമണി മോഷ്ടിച്ച പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടി. പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപം കാഞ്ഞിരമല വില്ലഴികം ബീമാ മന്‍സിലില്‍ സലിം (59) ആണ് പിടിയിലായത്. കഴിഞ്ഞ 14-നാണ് ക്ഷേത്രത്തിന്റെ ആലിന്‍ കൊമ്പില്‍ തൂക്കിയിട്ടിരുന്ന മണി പെട്ടി ഓട്ടോറിക്ഷയില്‍ എത്തി മോഷണം നടത്തിയത്. ഇദ്ദേഹം ക്ഷേത്രങ്ങളിലും മറ്റും ഉത്സവ സീസണുകളില്‍ പൊരി കച്ചവടം നടത്തുന്ന ആളാണെന്നും ഉത്സവ സമയത്ത് വന്ന് കണ്ടുവച്ച മണി പിന്നീട് മോഷ്ടിക്കുകയായിരുന്നുവെന്നും കൊട്ടാരക്കര എസ്എച്ച്ഒ ബിജു പറഞ്ഞു. പ്രതി മണി വിറ്റ പത്തനാപുരത്തെ കടയില്‍ നിന്നും തൊണ്ടി മുതല്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement