നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഗേറ്റും മതിലും ഇടിച്ച് തകര്‍ത്തു

Advertisement

ഓയൂര്‍: വെളിയം മാവിളയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഗേറ്റും മതിലും ഇടിച്ച് തകര്‍ത്തു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വെളുപ്പിന് 3-നായിരുന്നു അപകടം. പൂയപ്പള്ളി ഭാഗത്ത് നിന്നും ഓടനാവട്ടത്തേക്ക് പോവുകയായിരുന്ന കൊറിയര്‍ കമ്പനിയുടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മതിലും ഗേറ്റും ഇടിച്ച് തകര്‍ക്കുകയായിരുന്നു.
വെളിയം മാവിള സമ്മര്‍ലാന്റ് ഫാം ഉടമ വിനോദിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് ഇടിച്ച് തകര്‍ത്തത്. മതിലും ഗേറ്റും പൂര്‍ണ്ണമായും തകര്‍ന്നു. ഗേറ്റില്‍ നിന്നും കല്ലുകള്‍ തെറിച്ച് വീണ് വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി പൂയപ്പള്ളി പോലീസ് പറഞ്ഞു.

Advertisement