പുതിയ വിവരങ്ങൾ പഠിക്കാൻ താൽപര്യമുള്ളവർക്കു ഒരിക്കലും തൊഴിൽ നഷ്ടമാകുന്നുവെന്ന പരാതിയില്ല, എസ് സോമനാഥ്

മലനട(കൊല്ലം) . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ആധുനിക സാങ്കേതിക സൗകര്യങ്ങൾ വികസിച്ചതോടെ അറിവിൻ്റെ കാലപരിധി ചുരുങ്ങിയെന്നും പുതിയ വിവരങ്ങൾ പഠിക്കാൻ താൽപര്യമുള്ളവർക്കു ഒരിക്കലും തൊഴിൽ നഷ്ടമാകുന്നുവെന്ന പരാതിയില്ലെന്നും ഐഎസ്ആർഒ ചെയർ മാൻ എസ്.സോമനാഥ് പറഞ്ഞു. പോരുവ ഴി പെരുവിരുത്തി മലനട ദുര്യോ ധന ക്ഷേത്രത്തിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യ യുടെ ബഹിരാകാശ പദ്ധതികളെ ക്കുറിച്ച് വിദ്യാർഥികളുമായി സം വദിക്കുകയായിരുന്നു അദ്ദേഹം. നിത്യവും പുതിയ അറിവിന്‍റെ സാധ്യതകളാണ് തുറന്നുവരുന്നത് അത് ഉപയോഗപ്പെടുത്താന്‍ തയ്യാറാകണം. മലയപ്പൂപ്പന്‍ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി.

Advertisement