വാർത്താനോട്ടം

2024 മാർച്ച് 18 തിങ്കൾ

BREAKING NEWS

👉ആലുവയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ 2 പേരെ തൃശൂരിൽനിന്ന് പിടികൂടി.

👉പ്രേരാബ്ര അനു കൊല കേസ്സ് പ്രതി മുജീബ് റഹ്മാൻ കൊടും കുറ്റവാളി.കസ്റ്റഡി അപേക്ഷ ഇന്ന് പോലീസ് നൽകും.

👉ചാവക്കാട് നഗരമധ്യത്തിൽ ഓടിട്ട കെട്ടിടം തീപിടിച്ച് മൂന്ന് കടകൾ പൂർണ്ണമായി കത്തി നശിച്ചു.ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടം കണക്കാക്കുന്നു.

👉മസാല ബോണ്ടിൽ തോമസ് ഐസക്കിൻ്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

👉മൂന്നാർ മാട്ടുപെട്ടിയിൽ വീണ്ടും പടയപ്പയുടെ പരാക്രമം.

👉നെടുമങ്ങാട് പാലോട് മങ്കയത്ത് ഇറങ്ങിയ 8 അംഗ കാട്ടാനക്കൂട്ടത്തെ നാട്ടുകാർ കാട്കയറ്റി.

👉കലാമണ്ഡലം ഗോപിയെ പല വിഐപികളും സ്വാധീനിക്കാൻ ശ്രമിക്കുന്നതായി മകൻ

👉രണ്ട് ദിവസത്തിനുള്ളിൽ ബിജെപിയുടെ കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

👉ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതി ലോക്സഭ തിരഞ്ഞെടുപ്പിൽ സമദൂരം പാലിക്കും.

🌴കേരളീയം🌴

🙏 സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സെര്‍വര്‍ വാങ്ങാന്‍ തീരുമാനം. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.

🙏 ക്ഷേമ പെന്‍ഷന്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ നേരിട്ട് എത്തിക്കുന്ന സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവായി 12.88 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

🙏 എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ നീരസം പ്രകടിപ്പിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭന്‍. ഉദ്ഘാടകനെന്ന് പറഞ്ഞ് സികെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് സൂചന.

🙏 ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭന്‍. ഉത്തരേന്ത്യയിലെപ്പോലെ കേരളരാഷ്ട്രീയത്തില്‍ ഊരുമൂപ്പന്‍മാരില്ലെന്നും മറ്റുപാര്‍ട്ടികളില്‍നിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാല്‍ വീട്ടുകാര്‍ എന്നല്ല അവരുടെ നിഴല്‍ പോലും കൂടെ വരുന്നില്ലെന്ന യാഥാര്‍ഥ്യം ദേശീയ
നേതൃത്വം തിരിച്ചറിയണമെന്നും സി.കെ.പത്മനാഭന്‍ വ്യക്തമാക്കി.

🙏 ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കില്ല. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന്‍ പങ്കെടുത്തു.

🙏 കോഴിക്കോട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ പ്രതി മുജീബിനെ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കര്‍ പോലീസ് പിടിയില്‍. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

🙏 ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസര്‍ മനോജിന്റെ വീട്ടില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മനോജിന്റെ മരണത്തില്‍ ആര്‍ഡിഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏ഇലക്ട്രല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഇലക്ടറല്‍ ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.

🙏 ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചില ആളുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുുന്നത് സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി
നരേന്ദ്രമോദി.

🙏 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടി രൂപയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് 383 കോടി രൂപയാണ് കിട്ടിയത്.

🙏 ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി ഈ മാസം 27 ന് ചായ്ബാസ കോടതിയിലെത്തണമെന്ന് ജാര്‍ഖണ്ഡ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

🙏 രണ്ട് കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദില്ലി ജലബോര്‍ഡ് അഴിമതി കേസില്‍ ഇന്നും, മദ്യ നയ കേസില്‍ വ്യാഴാഴ്ചയും ഹാജരാകാനാണ് നോട്ടീസ്.

🙏 ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ കുറിച്ച് പുനരാലോചന വേണമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷം എന്ന് വിളിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏 നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്നതുകൊണ്ട്, രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി.

🙏 മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി.

🇦🇺 അന്തർദേശീയം 🇦🇴

🙏200 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി അമേരിക്കന്‍ സന്നദ്ധ സംഘടനയുടെ കപ്പല്‍ ഗാസയിലെത്തി. ഗാസയിലെ ജനം പട്ടിണി മൂലം കൊല്ലപ്പെടുമെന്ന് യുഎന്‍ നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ 7ന് ശേഷമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഏറെക്കുറെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ് ഗാസ.

🙏 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ അമേരിക്കയില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഡോണള്‍ഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു.

🏏കായികം🏏

🙏 വനിതാ ഐപിഎല്‍ 2024 കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കന്നി കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി

Advertisement