വാർത്താനോട്ടം

2024 ഏപ്രിൽ 24 ബുധൻ

BREAKING NEWS

👉യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രീയയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കാണാൻ അമ്മയ്ക്ക് അനുമതി

👉 വയനാട്ടിലെ
കമ്പമലയിൽ മാവോയിസ്റ്റ് കൾ എത്തിയതായി നാട്ടുകാർ.തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന് പോസ്റ്റർ

👉കണ്ണൂർ മാടായി കോളേരിയിൽ 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.

🌴കേരളീയം🌴

🙏 ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി . കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 നാണ്. അന്നേദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം . കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി.

🙏 കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പരവൂര്‍ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി അബ്ദുള്‍ ജലീലിനേയും എ പി പി ശ്യാം കൃഷ്ണയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

🙏 രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോണ്‍ഗ്രസ് പരാതി
നല്‍കിയത്.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പൊലീസില്‍ പരാതി ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍
സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ആണ് പരാതിക്കാരന്‍. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്നാണ് മോദി രാജസ്ഥാനിലെ റാലിയില്‍ പറഞ്ഞത്.

🙏 സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തില്‍
അനിശ്ചിതത്വം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മോചന ദ്രവ്യം
കൈമാറുന്നതിലെ സാങ്കേതിക തടസ്സം നീക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. പണം ഉടന്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും എന്നും അദ്ദേഹം പറഞ്ഞു.

🙏 തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഉത്സവ നടത്തിപ്പില്‍ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

🙏 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി സിപിഎം കള്ള വോട്ടിനു ശ്രമിക്കുന്നുവെന്ന ആന്റോ ആന്റണിയുടെ ആരോപണം പരാജയ ഭീതി മൂലമെന്ന് ഡോ. തോമസ് ഐസക്.

🙏 ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റെയില്‍വെ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക.

🙏 സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് കരുവന്നൂര്‍ കേസില്‍ വീണ്ടും ഇഡിയുടെ സമന്‍സ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാണം. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച സമന്‍സുകളില്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. ആറാം തവണയാണ് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

🙏 കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ നിരോധനം. ഇന്ന് വൈകിട്ട് 6 മണി മുതല്‍ സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും രണ്ടുദിവസത്തേക്ക് അടച്ചിട്ടും. ഇന്ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍, 26 ന് വൈകിട്ട് 6 മണിക്ക് ശേഷം മാത്രമേ തുറക്കുകയുള്ളു.

🙏 ലൈംഗിക അതിക്രമ പരാതിയില്‍ ചെന്നൈയിലെ ‘കലാക്ഷേത്രയില്‍’ മലയാളി അധ്യാപകന്‍ അറസ്റ്റിലായി. കലാക്ഷേത്രയിലെ അധ്യാപകന്‍ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റില്‍ ആയത്.

🇳🇪 ദേശീയം 🇳🇪

🙏 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും എട്ട് വീതവും രാജസ്ഥാനിലെ 13 ഉം പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടിംഗില്‍ ജനവിധിയെഴുതുക.

🙏 പ്രകടനപത്രികയിലെ വിവരങ്ങള്‍ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോണ്‍ഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണു പരാതി.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ പ്രസംഗം സിപിഎം സുപ്രീംകോടതിയില്‍ ഉന്നയിക്കും. സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കുമെന്നാന്ന് റിപ്പോര്‍ട്ട്.

🙏 കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ സ്വത്ത് പുനര്‍വിതരണം ചെയ്യുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

🙏 സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാനിയെ കാണാതായതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.

🙏 ബസ്സുകളില്‍ സീറ്റുറപ്പിക്കാന്‍ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുല്‍ അമേഠി സീറ്റ് പിടിക്കേണ്ടിവരുമെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. 15 വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് ചെയ്യാന്‍ കഴിയാത്തത് താന്‍ അഞ്ചുവര്‍ഷംകൊണ്ട് ചെയ്തെന്ന് സ്മൃതി ഇറാനി പറഞ്ഞു.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ആറ് വിക്കറ്റിന്റെ ആവേശ ജയം.
കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 63 പന്തില്‍ പുറത്താകാതെ 124 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിന്റെ കരുത്തില്‍ ലക്ഷ്യത്തിലെത്തി

Advertisement