കൊല്ലം-പുനലൂര്‍ ചെങ്കോട്ട പാതയുടെ വൈദ്യുതികരണം പൂര്‍ണ്ണമായി

ഭഗവതിപുരം ഇടമൺ റെയിൽവേ പാതയുടെ വൈദ്യുതീകരണം സംബന്ധിച്ച പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക് എൻജിനീയറുടെ അന്തിമ പരിശോധന വിജയകരമായി പൂർത്തിയാക്കിയതായി എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു. 33 കിലോമീറ്റർ വൈദ്യുതീകരണത്തിന്റെ പരിശോധനയാണ് വിജയകരമായി ഇന്ന് പൂർത്തികരിച്ചത്. ഇതോടെ കൊല്ലം പുനലൂർ ചെങ്കോട്ട പാതയുടെ വൈദീകരണം  പൂർണ്ണമായി. കൊല്ലം പുനലൂർ റയിൽപാത വൈദ്യുതീകരണം 2022ലും പുനലൂർ മുതൽ ഇടമൺ വരെ 2023 പൂർത്തീകരിച്ചിരുന്നു. റെയിൽ പാതയുടെ വൈദ്യുതികരണ പരിശോധന ആണ് ഇന്ന് പൂർത്തിയാക്കിയത് .പ്രിൻസിപ്പൽ ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാതയിലൂടെ വൈദ്യുതി എൻജിൻ ഓടിക്കാൻ   കഴിയും.റെയിൽവേയുടെ ഭാഗം വൈദ്യുതീകരണം പൂർത്തീകരിച്ചെങ്കിലും പുനലൂർ സബ്സ്റ്റേഷനിലേക്കുള്ള പണികൾക്ക് കേരള വൈദ്യുതി ബോർഡിന്റെ ഭാഗത്ത് നിന്നും കാലതാമസം ഉണ്ടായിട്ടുണ്ട്. 

നിലവിൽ തമിഴ്നാട്ടിലെ വീരമനല്ലുരിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് റെയിൽവേ തീവണ്ടികൾ ഓടിക്കുന്നത്. പുനലൂർ സബ്സ്റ്റേഷന്റെ പണിക്ക് വൈദ്യുതി ബോർഡിൻറെ ഭാഗത്തുനിന്നും കാലതാമസം ഉണ്ടായതിന്റെ പേരിൽ ലൈനിലൂടെ വൈദ്യുതി തീവണ്ടി ഓടിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ  ചെങ്കോട്ടയിലെ സബ്സ്റ്റേഷൻ സമയബന്ധിതമായി പൂർത്തിയാക്കി തീവണ്ടി ഓടിക്കാൻ ആണ് റെയിൽവേ നടപടി സ്വീകരിക്കും. റെയിൽപാത വൈദ്യുതീകരണത്തോടുകൂടി നിലവിലെ തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുന്നതിനും പുതിയ സർവീസുകൾ ആരംഭിക്കുന്നതിനും കഴിയും.

പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എ കെ സിദ്ധാർത്ഥയുടെ നേതൃത്വത്തിലുള്ള ഉന്നത തലപരിശോധന സംഘത്തിൽ മധുര ഡിവിഷണൽ മാനേജർ ശരത് ശ്രീവാസ്തവ, ചീഫ് ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ എൻജിനീയർ സുന്ദരേശൻ, ഡിവിഷണൽ എൻജിനീയർ പ്രവീണ, ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ മുത്തു കുമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

Advertisement