ടിപ്പർ ലോറിയുടെ മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ലോറി കുടുങ്ങി രക്ഷകരായി അഗ്നിശമനസേന

ശാസ്താംകോട്ട: ആഞ്ഞിലിമൂടിനും ശാസ്താംകോട്ടക്കും ഇടയിൽ റോഡിൽ കൂടി ചവറ ഭാഗത്തേക്ക്പാറയും കൊണ്ടുപോയ ടിപ്പർ ലോറിയുടെ മുകളിൽ വീണ മരത്തിന്റെ ശിഖരമാണ് ഫയർഫോഴ്സ് മുറിച്ചുമാറ്റിയത്.ഇന്ന് രാവിലെ 9:00 മണിക്കാണ് സംഭവം. റോഡിന്റെ അരികിൽ നിന്ന മരത്തിന്റെ വലിയശിഖരം ടിപ്പർ ലോറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിക്കുകയും തുടർന്ന്സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ലോറിയുടെ മുകളിൽ വീണ മരംകൊമ്പ് മുറിച്ചുമാറ്റി അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ് സണ്ണി, രാജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവറായ ഹരിപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement