അനീഷ് നിറകണ്ണുകളോടെ സമൂഹത്തോട് ചോദിക്കുന്നു, ഒരു കൈസഹായം തരില്ലേ

ശാസ്താംകോട്ട. കഴിഞ്ഞ രണ്ട് ദശാബ്ദ കാലത്തിലധികമായി കൊല്ലം , പത്തനംതിട്ട ജില്ലകളിലെ വിവിധ കോടതികളിൽ അഭിഭാഷക ക്ലാർക്കായി ജോലി നോക്കി വരുന്ന യുവാവിന്‍റെ ജീവിതം ഇനി മുന്നോട്ടുനീങ്ങണമെങ്കില്‍ സുമനസുകളുടെ കാരുണ്യം വേണം.

ഏവരുടേയും ഏത് ആവശ്യങ്ങൾക്കും എപ്പോഴും സദാ സന്നദ്ധനായി നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയ വ്യക്തിത്വമായിരുന്ന ഇടയ്ക്കാട് തെക്ക് മധുമന്ദിരത്തിൻ അനീഷ് എന്ന അരുൺ എംഎസ് ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുകയാണ്…

അടിയന്തിരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്… കരൾ പകുത്ത് നൽകി ജീവൻ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയായ സ്മിത തയ്യാറാവുകയാണ്…
ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു….

അരുണിന്റെ ഒറ്റ വരുമാനം കൊണ്ട് മാത്രം കഴിഞ്ഞിരുന്ന ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം സുമനസ്സുകളുടെ സഹായഹസ്തം പ്രതീക്ഷിക്കുകയാണ്…

നിസാരമായ തുകഅല്ലെങ്കില്‍ മറ്റു സന്മനസുകളിലേക്ക് ഒരു ഷെയര്‍ ഇത് ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ എത്തിക്കും.

A/c No – 41903831526
(Sreetha S & Abhilash M. S)
IFSC Code – SBIN0070594
SBI Poruvazhy
Google Pay No – 9654527534

Advertisement