മോട്ടോര്‍വാഹനവകുപ്പുകാരേ ഈ പെറ്റി എന്‍റേതല്ല ,ഞാന്‍ ബൈക്കില്‍ അതുവഴി പോയിട്ടുമില്ല

Advertisement

ശാസ്താംകോട്ട. ഇരുചക്ര വാഹനത്തില്‍ ഭരണിക്കാവിലൂടെ പോയിട്ടില്ല, കാര്‍ പുറത്തിറക്കിയത് പെറ്റി വന്ന ദിവസം കഴിഞ്ഞാണ്. വിമുക്തഭടന്‍ തേവലക്കര സ്വദേശി മണിയന്‍പിള്ളക്ക് പക്ഷേ വന്നത് ആയിരം രൂപയുടെ പെറ്റി. അയച്ചു കിട്ടിയ പടം മറ്റൊരു കുടുംബത്തിന്റേത്. കെഎല്‍23 ആര്‍ 6032 ബൈക്കുടമയ്ക്ക് പോകേണ്ട പെറ്റിയാണ് കെഎല്‍ 23ആര്‍ 6072 നമ്പര്‍ കാറിനുടമയായ മണിയന്‍പിള്ളക്ക് പോയത്. ഭരണിക്കാവിലൂടെ മുന്നില്‍ കുട്ടിയുമായി ഹെല്‍മറ്റില്ലാതെ പോയ കുടുംബത്തിന്റെ ചിത്രമാണ് മണിയന്‍പിളളക്ക് മോട്ടോര്‍ വാഹനവകുപ്പ് അയച്ചു നല്‍കിയത്.
എന്തായാലും മണിയന്‍പിള്ള അന്വേഷിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കുന്നത്തൂര്‍ സബ് ആര്‍ടിഒ ഓഫീസിലെ പിഴവാണ് എന്നാണ് അറിയുന്നത്. തന്റെ പേരില്‍ പെറ്റി കിടക്കുന്നത് പാരയാണല്ലോ എന്ന വിഷമത്തില്‍ അധികൃതരുടെ ഇടപെടല്‍ കാത്തിരിക്കുകയാണ് ഇദ്ദേഹം.

Advertisement