കരുനാഗപ്പള്ളിയിൽ കരുതലും കൈതാങ്ങും പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കരുനാഗപ്പള്ളി.മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ കരുതലും കൈതാങ്ങും പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.കരുനാഗപ്പള്ളി ശ്രീധരീയം ആഡിറ്റോറിയത്തിൽ നടന്ന അദാലത്ത് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

മന്ത്രി ചിഞ്ചുറാണി അദ്ധ്യക്ഷത വനിച്ചു.CR. മഹേഷ് MLA, സുജിത് വിജയൻ പിള്ള MLA, തഹസിൽദാർ ഷിബു, കോട്ടയിൽ രാജു, വകുപ്പ് തല അദ്ധ്യക്ഷൻ മാർ തുടങ്ങിയവർ നേതൃത്വം നൽകിയ 2023 ഏപ്രിൽ 15 വരെ ലഭിച്ച 626 പരാതികളിൽ 346 പരാതികളിൽ നടപടി സ്വീകരിച്ചു. റേഷൻ കാർഡ് APLiൽ നിന്നും BPL – ലേക്ക് മാറ്റുക, കുടികിടപ്പവകാശം ,ലൈഫ് ഭവനപദ്ധതി, ഭൂമിതർക്കമായ വിഷയങ്ങൾ, തണ്ണീർത്തട വിഷയങ്ങൾ തുടങ്ങിയവയാണ് അദാലത്തിൽ വന്നത്.

മുൻകൂട്ടി ലഭിച്ച 626 പരാതിയിൽ 344 എണ്ണം തീർപ്പ് കൽപ്പിച്ചു.അംഗ പരിമിത രുടെയടുത്ത് മന്ത്രിമാർ നേരിട്ടെത്തിയാണ് പരാതി കേട്ടത്

Advertisement