കുന്നത്തൂർ തൊളിക്കലിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടി ഇളകി

കുന്നത്തൂർ:തൊളിക്കലിൽ വീട്ടിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടി ഇളകിയത് പരിഭ്രാന്തി സൃഷ്ടിച്ചു.മാധ്യമ പ്രവർത്തകനായ തൊളിക്കൽ സുനിലിന്റെ കൊച്ചുതുണ്ടിൽ വീട്ടിലാണ് ഈ അസാധാരണ പ്രതിഭാസം നടന്നത്.ഇന്ന് (ശനി) രാവിലെ 10.30 കഴിഞ്ഞാണ് സംഭവം.വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന സുനിലിന്റെ മാതാവ് ശോശാമ്മയും ഭാര്യയും മക്കളും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുന്ന വാതിൽ മുതൽ ടൈലുകൾ മുകളിലേക്ക് ഇളകി പാട വരമ്പ് പോലെ മാറിയിട്ടുണ്ട്.അകത്തേക്ക് കയറുമ്പോൾ ചവിട്ടുന്ന ഭാഗം ശബ്ദത്തോടെ താഴ്ന്നു പോകുന്നതു പോലെ അനുഭപ്പെടുന്നതായും വീട്ടുകാർ പറയുന്നു.

Advertisement