ലോറിയുടെ ബാറ്ററി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

മയ്യനാട് ഹൈസ്‌ക്കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ച രണ്ട് യുവാക്കള്‍ പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റിലെ താമസക്കാരായ ഷിബു(23), ആമിനാ മന്‍സിലില്‍ അമല്‍(27) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിക്കാണ് മയ്യനാട് ഹൈസ്‌ക്കൂളിന് സമീപമുള്ള പുരയിടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷണം നടത്തിയത്. തുടര്‍ന്ന് വാഹമുടമയായ രാംലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരവിപുരം ഇന്‍സ്‌പെക്ടറുടെ ചാര്‍ജുള്ള ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, വിനോദ്, വിഷ്ണു, സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Advertisement