ചവറ വികാസ് എ ജോസ് ഫൗണ്ടേഷൻ വാർഷികം 12ന്

ചവറ.വികാസ് കലാ സാംസ്കാരിക സമി തിയുടെ ആഭിമുഖ്യത്തിലുള്ള ജീവ കാരുണ്യ സ്ഥാപനമായ എ ജോസ് ഫൗണ്ടേഷന്റെ വാർഷിക പൊതു യോഗവും ആരോഗ്യസെമിനാറും ബുനനാഴ്ച വികാസ് ഓഡിറ്റോറിയത്തിൽ നടക്കും.

വികാസിന്റെ സ്ഥാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എ ജോസിന്റെ ചരമാ വാർഷിക ദിനത്തിലാണ് പരിപാടി. എ ജോസിന്റെ ചരമവാർഷിക ദിനമായ ബുധനാഴ്ച രാവിലെ എട്ടിന് പുഷ്പാർച്ചനയും അനുസ്മരണവും, ഗൃഹസന്ദർശനവും നടക്കും. പകൽ 2.30ന് ജോസ് ഫൗണ്ടേഷൻ വാർഷിക പൊതുയോഗവും റിപ്പോർട്ട് അവതരണവും ചർച്ചയു മുണ്ടാകും.

തുടർന്ന് 3.30ന് ആരോഗ്യ സെമിനാറും നടക്കും. സെമിനാർ ഓങ്കോളജിസ്റ്റ് സർജൻ അജയ് ശശിധർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രത്യാശ പാലിയേറ്റീവ് സെന്ററിലെ സെലീനാബീവി, ജീവകാരുണ്യ പ്രവർത്തകനായ പീറ്റർ (ഫെയർഡിൽ, കൊല്ലം)എന്നിവരും പങ്കെടുക്കുമെന്ന് ഫൗണ്ടഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisement