സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ രണ്ട് രൂപാ സമരവുമായി ആർവൈഎഫ്

ആർവൈഎഫ് സംഘടിപ്പിച്ച രണ്ട് രൂപ സമരം സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : പിണറായി സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ രണ്ട് രൂപാ സമരവുമായി ആർവൈഎഫ്.
പെട്രോൾ – ഡീസൽ പമ്പുകളിൽ വാഹന യാത്രികർക്ക് അധിക നികുതിയായി ഇന്ന് മുതൽ നിലവിൽ വന്ന രണ്ടു രൂപാ
ആർവൈഎഫ് പ്രവർത്തകർ നൽകിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.ഭരണിക്കാവ് സിനിമാപറമ്പ് മണയ്ക്കാട്ട് മുക്കിലെ പമ്പിൽ വൈകുന്നേരം 4 മുതൽ 7 വരെ എത്തിയ യാത്രികരുടെ അധിക നികുതിയായ രണ്ടു രൂപ നൽകിയും, ലഘുലേഖകൾ വിതരണം ചെയ്തുമാണ് വേറിട്ട സമരം സംഘടിപ്പിച്ചത്.

ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സജിത്ത് ഉണ്ണിത്താൻ,മുൻഷീർ ബഷീർ,വിഷ്ണു സുരേന്ദ്രൻ,ആർ.സജിമോൻ, ഷൈജൻ സത്യചിത്ര,പ്രമോദ് ശൂരനാട്, അഷ്ക്കർ റസാഖ്,ശ്യാം മണ്ണൂർക്കാവ്, ബിജു ജോർജ്ജ്,അനീസ്, ഇഷാം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement