തേവലക്കര ഈസ്റ്റ്  ഗവ.എൽ.പി സ്കൂളിന്റെ  111-ാമത് വാർഷികം  ഉത്സവ്- 2023 ആഘോഷിച്ചു

തേവലക്കര ഈസ്റ്റ്  ഗവ.എൽ.പി സ്കൂളിന്റെ  111-ാമത് വാർഷികാഘോഷം ഉത്സവ്- 2023, പഠനോത്സവം, കളിയുത്സവം എന്നിവ ആഘോഷിച്ചു. ഉത്സവ് 2023 ന്റെ  ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നിർവ്വഹിച്ചു. സ്കൂളിന് പുതിയ കെട്ടിടത്തിനായി പ്ലാൻ ഫണ്ടിൽ നിന്നും  ഒരു കോടി  രൂപ അനുവദിച്ച എം.എൽ.എ.യെ ചടങ്ങിൽ രക്ഷകർത്യസമിതി ആദരിച്ചു. പഠനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കോളർഷിപ്പ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സേതുലക്ഷ്മിയും കളിയുത്സവ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേലും നിർവ്വഹിച്ചു.
വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ, വർഗീസ് തരകൻ, ലാലിബാബു, ഹെഡ്മിസ്ട്രസ്സ് അനിത എൽ, രാധിക ഗോപൻ, ഷിൻസി.എസ്., ഷാജി തോമസ്, ജ്യോതിഷ് കണ്ണൻ, ബിനിതാ ബിനു, അജിതകുമാരി, ഷിബി, ചിത്ര, രാജ് ലാൽ തോട്ടുവാൽ, കാട്ടുവിള ഗോപാലകൃഷ്ണപിള എന്നിവർ പ്രസംഗിച്ചു. തുടർന്ന് “നാട്ടരങ്ങ്  “കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

Photo:തേവലക്കര ഗവ.എൽ.പി.സ്കൂളിലെ ഉത്സവ്- 2023 കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനം നിർവഹിക്കുന്നു.

Advertisement