വിനോദായാത്രാ സര്‍ക്കുലര്‍ വിവാദയാത്രാ സര്‍ക്കുലറായി, കൈമലര്‍ത്തി എസ്എന്‍കോളജ്

കൊല്ലം. വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിന്‍റെ പേരില്‍ പുറത്തുവന്ന സര്‍ക്കുലര്‍ വിവാദമായി. കുട്ടികള്‍ക്ക് പ്രത്യേക ചട്ടങ്ങളും അതില്‍തന്നെ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിബന്ധനകളും സര്‍ക്കുലറിലുണ്ട്. പേരിൽ പ്രചരിക്കുന്ന സർക്കുലറിനെ തള്ളി കോളജ് പ്രിൻസിപ്പൽ. സർക്കുലർ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഉറവിടം കണ്ടെത്താൻ പോലീസിനെ സമീപിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ. അതേ സമയം സർക്കുലറിന് എതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത് എത്തി.

സർക്കുലറിലെ നിർദ്ദേശങ്ങൾ ഇങ്ങനെ , പെൺകുട്ടികളിരിക്കുന്ന സീറ്റിൽ ആൺകുട്ടികൾ ഇരിക്കരുത്.

രാത്രിയിൽ പെൺകുട്ടികൾ കിടക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടും.അത്യാവശ്യമെങ്കിൽ പുറത്തിങ്ങാൻ അലാറം ഉപയോഗിക്കാം.

ആണ്‍കുട്ടിയും പെൺകുട്ടിയും ചേർന്ന് ഫോട്ടോ എടുക്കരുത്. ഇങ്ങനെ നീളുന്നു കോളേജിലെ സർക്കുലിൻ്റെ വിചിത്ര നിർദ്ദേശങ്ങൾ. സർക്കുലർ വിവാദമായതോടെ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ രംഗത്ത് എത്തി. കോളേജല്ല സർക്കുലർ പുറത്തിറക്കിയതെന്നായിരുന്നു പ്രിൻസിപ്പല്‍ ഡോ. നിഷ.ജെ. തറയിലിന്‍റെ പ്രതികരണം.


വിഷയത്തിൽ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത് എത്തി. പോസ്റ്ററിനെതിരെ കോളജ് കവാടത്തിൽ ബാനറുയർത്തി. ക്യാംപസിനുള്ളിൽ പാട്ടുപാടിയും നൃത്തം ചെയ്തു പ്രതിഷേധിച്ചു. പക്ഷേ, കത്തിന്‍റെ ഉറവിടത്തെ പറ്റി നേതാക്കൾക്ക് യാതൊരു അറിവുമില്ല.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്റ്റാഫ് മീറ്റിങ് ഉടൻ ചേരും. സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്.

Advertisement