കെപിഒഎ 33-ാം ജില്ലാ സമ്മേളനം- സ്വാഗത സംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു

കൊല്ലം.ഏപ്രില്‍ 27,28 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ 33-ാമത് ജില്ലാ സമ്മേളനത്തിന്‍റെ നടത്തിപ്പിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്‍റ് ആര്‍ ജയകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ കൊല്ലം എ.ആര്‍ ക്യാമ്പില്‍ വച്ച് നടന്ന യോഗം കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് എന്‍ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം ബദറുദ്ദീന്‍ സ്വാഗതം ആശംസിച്ചു.

സ്വാഗത സംഘ രൂപീകരണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് എസ്.ഐ ശ്രീകുമാര്‍ ചെയര്‍മാനായും, ഡി.എച്ച്.ക്യൂ എസ്.ഐ ഹണി എസ് ജനറല്‍ കണ്‍വീനറായുമുള്ള 101 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.സുനി, കെ.പി.എ ജില്ലാ പ്രസിഡന്‍റ് വിജയന്‍ എല്‍, കെ.പി.എ ജില്ലാ സെക്രട്ടറി ഷഹീര്‍ എസ്, കൊല്ലം പോലീസ് സൊസൈറ്റി സെക്രട്ടറി സനോജ് ബി.എസ്, കെ.പി.ഒ.എ ജോ.സെക്രട്ടറി ജിജു സി നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement