പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് പിടിയില്‍

Advertisement

ഓച്ചിറ.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. ഞെക്കനാല്‍ ചക്കാലച്ചിറയില്‍ അജ്മല്‍(22) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുമായി ബന്ധംസ്ഥാപിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. രക്ഷകര്‍ത്താക്കളുടെ കണ്ണ് വെട്ടിച്ച് വീടിനുള്ളില്‍ കടന്ന് പല സന്ദര്‍ഭങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കലശലായ വയറ് വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് രക്ഷിതാക്കള്‍ അറിയുന്നത് തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദീന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Advertisement