അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യാ സഹോദരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സൈനികന്‍ പിടിയില്‍

ചാത്തന്നൂര്‍.അവിഹിത ബന്ധം ചോദ്യം ചെയ്യ്തതിലുള്ള വിരോധത്താല്‍ ഭാര്യാ സഹോദരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സൈനികന്‍ പിടിയില്‍. ചാത്തന്നൂര്‍, താഴം തെക്ക്, തെക്കേവിള വീട്ടില്‍, വിപിന്‍ (30) ആണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ ഭാര്യാ സഹോദരനായ ബിനുവിനെയാണ് ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

വിപിന്‍റെ അവിഹിത ബന്ധം ഇയാളുടെ ഭാര്യ കണ്ടെത്തി ചോദ്യം ചെയ്യ്ത വിരോധത്തില്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് സഹോദരനായ ബിനു ചോദ്യം ചെയ്യതതിന്‍റെ വിരോധത്താലാണ് കഴിഞ്ഞ ദിവസം പ്രതി അക്രമം നടത്തിയത്. ഭാര്യയെ ഉപദ്രവിച്ചതിന് പ്രതിക്കെതിരെ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലനില്‍ക്കെയാണ് ഈ അക്രമം അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ബിനുവിനെ സൈനികനായ പ്രതി തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വയറിലും മുതുകിലും കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ബിനുവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യ്തു.

തുടര്‍ന്ന് ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement