കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ വികസനം,തലസ്ഥാനത്ത് ധര്‍ണ നടത്തി

കരുനാഗപ്പള്ളി: റെയില്‍വേ വികസനം സംബന്ധിച്ച വിവിധ ആവശ്യങ്ങളുന്നയിച്ച് കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.

അമൃത, രാജ്യറാണി, മംഗളൂരു എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് പുനരാരംഭിക്കുക, മെയിൽ, കേരള എക്സ്പ്രസ് തുടങ്ങിയവയ്ക്കു സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ സ്റ്റേഷനിൽ നിന്നു നവരശ്മി ജംക്ഷൻ വഴി ചിറ്റുമൂല റെയിൽവേ ക്രോസ് റോഡ് വരെ മൂന്നാം കവാടം നിർമിക്കുക, മേൽ പാലം രണ്ടാം കവാടം വരെ നീട്ടുക, ഗുഡ്സ് ഷെഡ്, പാഴ്സൽ ബുക്കിങ് ഇവ പുനഃസ്ഥാപിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംഘടിപ്പിച്ച ധർണ സി. ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ ചെയർമാൻ നജീബ് മണ്ണേൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സുജിത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ആക്ഷൻ കൗൺസിൽ കൺവീനർ കെ.കെ.രവി, വൈസ് ചെയർമാൻ കോടിയാട്ട് രാമചന്ദ്രൻ പിള്ള, കെപിസിസി അംഗം തൊടിയൂർ രാമചന്ദ്രൻ, നസീം ബീവി, മാലുമേൽ സുരേഷ് എന്നിവർ പ്രസംഗിച്ചു. സമരത്തിനു മുന്നോടിയായി ഡിവിഷനൽ റെയിൽവേ മാനേജരുമായി എം എൽഎമാരും ഭാരവാഹികളും ചർച്ച നടത്തി.

Advertisement