സാൽവേഷൻ ആർമി വനിതാ ദിനം ആചരിച്ചു

ചങ്ങനാശ്ശേരി: സാൽവേഷൻ ആർമി തിരുവല്ല ഡിവിഷൻ്റെ നേതൃത്വത്തിൽ തെങ്ങണ ജംഗ്ഷനിൽ നടന്ന വനിതാദിനാചരണത്തിൽ ഡിവിഷണൽ വിമൻസ് ഡെവലപ്പ്മെൻറ് ഓഫീസർ മേജർ ലീലാമ്മ സ്റ്റീഫൻസൺ സന്ദേശം നൽകി. 1865-ൽ സഭാ സ്ഥാപനം മുതൽ സ്ത്രീകൾക്ക് പുരുഷൻന്മാർക്കൊപ്പം വൈദീക പദവിയിൽ തുല്യത നൽകി സാൽവേഷൻ ആർമി ലോകത്തിന് മാതൃകയായി. മേജർ അന്നമ്മ വർഗ്ഗീസ്, ക്യാപ്റ്റൻ സരിത, ക്യാപ്റ്റൻ സിതാര പ്രശാന്ത് ,ഗ്രേസ് മേരി മാത്യു, ഹെയ്ഡൽ, ഐറിൻ എന്നിവർ സംസാരിച്ചു.പുതുച്ചിറ സാൽവേഷൻ ആർമി യൂത്ത് റ്റിംബറൽ ഡിസ്പ്ലേ അവതരിപ്പിച്ചു.

Advertisement