സ്നേഹമെന്ന നാണയം വിനിമയം ചെയ്യപ്പെടുന്നില്ല; മന്ത്രി പി പ്രസാദ്

തിരുവല്ല:സ്നേഹമെന്ന നാണയം വിനിമയം ചെയ്യപ്പെടാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സാൽവേഷൻ ആർമി തിരുവല്ല സെൻട്രൽ ചർച്ചിലെ ഭവന സംഘ, യുവജന, സൺഡേ സ്ക്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിലധിഷ്ഠിതമായ ഒരു സമൂഹം വാർത്തെടുക്കുന്നതിന് സൺഡേ സ്കൂൾ പോലെയുള്ള പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. കോർ ഓഫീസർ ക്യാപ്റ്റൻ വിനോദ് ഇ.എം അധ്യക്ഷനായി.ഡിവിഷണൽ കമാൻഡർ മേജർഒ പി ജോൺ മുഖ്യ പ്രഭാഷണം നടത്തി.ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ സ്റ്റീഫൻസൺ, യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ റെജി എം എസ്, ജിഷി ജോസഫ്, അന്നമ്മ എബ്രഹം, മേജർ റ്റി.എസ് മേരി, നോബി ചാക്കോ ,സജി മാത്യു, എന്നിവർ പ്രസംഗിച്ചു.മണി ബാബു, ഷബാന നോബി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മേജർ പിഎം ചാക്കോ, ക്യാപ്റ്റൻ സുനിമോൾ വിനോദ് ,മേജർ ആനി ജോൺ എന്നിവർ പ്രാർത്ഥന നയിച്ചു. സഭയിൽ 80 വയസിന് മുകളിലുള്ളവരെ മന്ത്രി പി പ്രസാദ് ആദരിച്ചു.വിവിധ മത്സരങ്ങളിലും, പരീക്ഷകളിലും വിജയച്ചവർക്ക് സമ്മാനങ്ങളും നൽകി.

Advertisement