ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു

പത്തനംതിട്ട .ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കകാരൻ്റ് കൈയിൽ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിൻറ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്ന് ആ ശുപത്രി അധികൃതർ അറിയിച്ചു.
ഏഴംകുളം ദേവീക്ഷത്തിൽ ഇന്നലെ രാത്രിയിൽ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാൽ, വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിൻെറ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നതെന്ന് പറയുന്നു

Advertisement