വിവാഹച്ചടങ്ങിനിടെ തേനീച്ച ആക്രമണം; 12 പേര്‍ക്ക് പരിക്ക്

വിവാഹച്ചടങ്ങിനെത്തിയവരെ തേനീച്ച ആക്രമിച്ചതിനെത്തുടര്‍ന്ന് 12 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. തേനീച്ചകള്‍ ആക്രമിക്കാനെത്തിയതോടെ അതിഥികള്‍ പരിഭ്രാന്തരായി ഓടി. ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹോട്ടലിന്റെ ഗാര്‍ഡനിലായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങ് നടക്കുന്നതിനിടെ ഹോട്ടലിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന തേനീച്ചകള്‍ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു.

Advertisement