ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തലുമായി അതിഷി

ന്യൂ ഡെൽഹി :
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മന്ത്രി അതിഷി മർലെന. ബിജെപിയിൽ ചേരാൻ തന്നോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത സുഹൃത്ത് വഴിയായിരുന്നു ബിജെപിയുടെ നീക്കമെന്നും അതിഷി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെയും സൗരഭ് ഭരദ്വാജ്, രാഘവ് ചദ്ദ എന്നിവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. കെജ്രിവാളിന്റെ അറസ്റ്റിലൂടെ ആംആദ്മി പാർട്ടിയെ പിളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാഷ്ട്രപതി ഭരണത്തിലൂടെ പിൻവാതിൽ ഭരണത്തിനും ബിജെപി ശ്രമിക്കുകയാണ്

രാഷ്ട്രീയ ഭാവി സംരക്ഷിക്കപ്പെടണമെങ്കിൽ ബിജെപിയിൽ ചേരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഒരു മാസത്തിനകം ഇ ഡി എന്നെ അറസ്റ്റ് ചെയ്യും. അടുത്ത രണ്ട് മാസത്തിനുള്ളിൽ നാല് എഎപി നേതാക്കൾ അറസ്റ്റിലാകുമെന്നും അതിഷി പറഞ്ഞു.

Advertisement