കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ കോണിയില്‍ നിന്നു വീണ് മരിച്ചു

തൃശൂര്‍ പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ കോണിയില്‍ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍ നിന്നും സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Advertisement