യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ മോഷ്ടിച്ചു

കുന്നത്തൂർ: പട്ടാപ്പകൽ ക്ഷേത്രത്തിലെത്തിയ യുവതി തൂക്ക് വിളക്കുകൾ മോഷ്ടിച്ചു. ശാസ്താംകോട്ട മനക്കര പുലിക്കുഴി കായൽവാരത്ത് വനദുർ​ഗാ ചാമുണ്ഡി ക്ഷേത്രത്തിലെ തൂക്കുവിളക്കുകളാണ് ഇന്ന് ഉച്ചക്ക് യുവതി മോഷ്ടിച്ചത്.യുവാവിന് ഒപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രത്തിലെത്തി രണ്ട് ശ്രീകോവിലുകളുടെയും മുന്നിൽ തൂക്കിയിട്ടിരുന്ന നാല് തൂക്കുവിളക്കുകളാണ് മോഷ്ടിച്ചത്. ​

മോഷണ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞു. ബൈക്കിൽ യുവാവി​ന്റെ ഒപ്പമെത്തിയ യുവതി ഒരു കൂസലുമില്ലാതെ നേരെ വന്ന് തൂക്കുവിളക്കുകളും എടുത്ത് കയ്യിൽ കരുതിയിരുന്ന ബാഗിലാക്കി കടന്നുകളയുകയായിരുന്നു. ജീൻസ് പാന്റും ഷർട്ടും ധരിച്ചെത്തിയ യുവതിയുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ  പതിഞ്ഞിട്ടുണ്ട്. 

Advertisement