കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു

Advertisement

കൊട്ടിയം: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കേരളപുരം വിറട്ടുചിറ വിജയാ ഭവനത്തിൽ ആർ.ഷീല (51) ആണ് മരിച്ചത്.കാർ ഓടിച്ചിരുന്ന ഇവരുടെ ഭർത്താവ് വിജയന് പരിക്കേറ്റു.വ്യാഴാഴ്ച പുലർചേ അഞ്ചു മണിയോടെ

കൊല്ലം -തിരുവനന്തപുരം  ദേശീയ പാതയിൽ മൈലക്കാട്ടായിരുന്നു അപകടം. ഇവരുടെ മുന്നിൽ പോയ ബൈക്കിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു.അപകടം നടന്നയുടൻ വിജയനെയും ഷീലയേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീലയുടെ ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരത്ത് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി  പോകുകയായിരുന്നു ദമ്പതികൾ. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ആകാശ് വിജയൻ, അനസ് വിജയൻ. 

Advertisement