പതാരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

ശൂരനാട് : പതാരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ.ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ഇടവനവടക്കതിൽ ദീപു ദിവാകരൻ(24),കോഴിക്കോട്
ചെമ്പലത്ത് പനയ്ക്കൽ മാത്യൂ(67), എറണാകുളം വടക്കൻ പറവൂർ കല്ലിടശ്ശി മനാഫ്(37) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയോടെ
ശൂരനാട് തെക്ക് ഇഞ്ചക്കാട് അനുഗ്രഹ ഭവനിൽ ജയപാലന്റെ ഉടമസ്ഥതയിലുളള പതാരം അനുഗ്രഹ
ഫൈനാൻസിലെത്തിയ പ്രതികൾ മുക്കുപണ്ടം പണയം വച്ച് അറുപതിനായിരം രൂപയാണ് തട്ടിയെടുത്തത്.ഈ സമയം ജീവനക്കാരി മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.പിന്നീട് ഉടമ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലാക്കുന്നത്.തുടർന്ന് ശൂരനാട് പോലീസിൽ വിവരമറിയിച്ചു.തട്ടിപ്പ് നടത്തിയ ശേഷം പ്രതികൾ വാഹനത്തിൽ പോയ റൂട്ട് മനസിലാക്കിയ ശൂരനാട് പോലീസ് കായംകുളം സ്‌റ്റേഷനിൽ വിവരമറിയിച്ചു.കായംകുളത്ത് വച്ച്
കായംകുളം പോലീസിന്റെ സഹായത്തോടെ ശൂരനാട് എസ്.ഐ രാജൻബാബു,എ.എസ്.ഐമാരായ ചന്ദ്രമോഹൻ,ഹരി,സിപിഒമാരായ മനു,വിജീഷ് എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകൾക്കുളളിൽ പ്രതികളെ പിടികൂടിയത്.

(Photo: അറസ്റ്റിലായ പ്രതികൾ )

Advertisement