വിലവർധന, ക്രമസമാധാന തകർച്ച, ചക്കുവള്ളിയിൽ പ്രതിഷേധ ധർണ

ചക്കുവള്ളി. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചുo, കേരളത്തിലെക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ അടിച്ചമർത്താൻ സർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ടും KPCC പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ശൂരനാട്-ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടത്തിയ പ്രതിഷേധ ധർണ KPCC സെക്രട്ടറി L. K. ശ്രീദേവി ഉത്ഘാടനം ചെയ്‌തു. ശൂരനാട് മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് H. അബ്ദുൽ ഖലീൽ അധ്യക്ഷത വഹിച്ചു.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ്, ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് എസ്. ശ്രീകുമാർ, സി.കെ.പൊടിയൻ,K. P. റഷീദ്, Y. ഗ്രിഗറി, H. നസിർ,സുജാത രാധാകൃഷ്ണൻ, R. നളിനാക്ഷൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് E. വിജയലക്ഷ്മി, ഗംഗാദേവി, K.M. ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ്, ദിലീപ്കുരുവിക്കുളം,എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം.ലത്തീഫ് സ്വാഗതവും ട്രഷറർ എം. അബ്ദുൽ സലീം നന്ദിയും പറഞ്ഞു

Advertisement