കൊല്ലം സഹോദയ കലോത്സവത്തിൽ മിന്നും ജയവുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ

Advertisement

ശാസ്താംകോട്ട: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ വച്ചുനടന്ന കൊല്ലം ജില്ല സഹോദയയുടെ കലോത്സവത്തിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ മാറി. തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട ജില്ലകളിലെ മുപ്പത്തഞ്ചോളാം സി ബി എസ് ഇ സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.

അഞ്ചൽ സെന്റ്‌ ജോൺസ് സ്കൂളിൽ നടന്ന സമാപന സമ്മേളനം കൊല്ലം സഹോദയയുടെ പ്രസിഡന്റും ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടറുമായ ഫാ. ഡോ. ജി അബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ പഠനത്തോടൊപ്പം സർഗ്ഗാത്മക കഴിവുകൾ വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സഹോദയയുടെ ഈ വർഷത്തെ കലോത്സവത്തിന് പരിസമാപ്‌തി കുറിച്ചത്.കലോത്സവത്തിൽ അഞ്ചൽ സെന്റ്‌ ജോൺസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ദേശീയ തലത്തിൽ ശ്രദ്ധനേടിയ കായികതാരം മാസ്റ്റർ കാർത്തികേയനെ സമാപന സമ്മേളനത്തിൽ വച്ച് ആദരിക്കുകയും ചെയ്തു.

Advertisement