സിനിമാപറമ്പിന് സമീപം ഇടിഞ്ഞകുഴിയിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു

സിനിമാപറമ്പ് : കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പിന് സമീപം ഇടിഞ്ഞകുഴിയിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു.ഓട്ടത്തിനിടയിൽ ഇന്ന് രാവിലെയാണ് സംഭവം.ലോറി തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും മാറ്റി.ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Advertisement