കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം;തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍. കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രയ്ക്കിടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്നും ഇവര്‍ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. തമിഴ്‌നാട്, രാമനാഥപുരം രാമേശ്വരം കാക്കത്തോപ്പ് സ്വദേശികളായ മുത്തുമാരി (30), മഹേശ്വരി (32) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊട്ടാരക്കര ഐഎസ്എച്ച്ഒ പ്രശാന്ത്, എസ്‌ഐ രാജീവ്, എസ്‌സിപിഒമാരായ ലീന, ലിസി, ലത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement