ഗ്യാസ് ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ശാസ്താംകോട്ട : ഓണത്തോടനുബന്ധിച്ച് കരിഞ്ചന്ത,പൂഴ്ത്തിവയ്പ്,അമിത വില ഈടാക്കൽ തുടങ്ങിയവ തടയുന്നതിനായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പൊതുവിപണിയിൽ പരിശോധന നടത്തി.മൈനാഗപ്പള്ളി കീർത്തി,ഇൻഡേന്‍ എന്നീ ഗ്യാസ് ഏജൻസികളിൽ 2 വർഷത്തിലധികമായി ലീഗൽ മെട്രോളജി വകുപ്പിന്റെ സീൽ ചെയ്യാത്ത ത്രാസ് കണ്ടെത്തി.കീർത്തി ഗ്യാസ് ഏജൻസിയിൽ അതിന്റെ രേഖകൾ പരിശോധന സമയം ഹാജരാക്കുവാനും കഴിഞ്ഞിട്ടില്ല.ഇതിനാൽ രണ്ട് ഏജൻസികൾക്കുമെതിരെ നടപടി സ്വീകരിക്കാൻ അധികൃതരോട് ശുപാർശ ചെയ്തു.

മറ്റ് 7 വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജ.റ്റി.ഡാനിയേൽ, റേഷനിംഗ്‌ ഇൻസ്പക്ടർമാരായ മുകേഷ് കുമാർ,മഞ്ചു.എ,ശിശുപാലൻ പിള്ള,ലീഗൽ മെട്രോളജി ഇൻസ്പക്ടർ സുരേഷ് കുമാർ കെ.ജി എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement