ഓയൂരില്‍ പുലിയിറങ്ങിയോ വിഡിയോ,ജനം ആശങ്കയില്‍

സി സി ടി വി യിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ

കൊട്ടാരക്കര. ഓയൂരിൽ പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ ,ദൃശ്യങ്ങൾ സി സി ടി വി യിൽ നിന്നും പോലീസ് ശേഖരിച്ചു .നാട്ടിൽ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകൾ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയിൽ ആക്കിയിരിക്കുകയാണ് .

ഓയൂർ ഓട്ടുമല ക്രഷർ മേഖലയിലാണ് പുലിഎന്ന് തോന്നിക്കുന്ന ജീവിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറയുന്നത് .പൂയപ്പള്ളി പോലീസ് വനപാലകരെ വിവരം അറിയിച്ചതായി എസ ഐ അറിയിച്ചു .ജനങ്ങൾ ഭീതിയിലാണ് .

Advertisement