മുങ്ങിമാറി മുല്ലപ്പള്ളി

കോഴിക്കോട്.ഐ.എൻ.ടി.യു.സി. പഠന ക്യാമ്പിൽ നിന്നും പിൻമാറി മുൻ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ.
പയ്യോളി മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതെ അതേ ജില്ലയിലെ മറ്റൊരു പരിപാടിയിൽ പങ്കെടുത്താൽ
സമാന്തര പരിപാടിയെന്ന വ്യാഖ്യാനം ഉണ്ടാകുമെന്ന് കരുതിയാണ് പിൻമാറ്റം. അതേസമയം ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനുള്ളതുകൊണ്ട് എത്താൻ കഴിയില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചതായി സ്വാഗത പ്രസംഗികൻ പഠന ക്യാമ്പിൽ പറഞ്ഞു.

Advertisement